വടകര: കത്തിനശിച്ച വടകര താലൂക്ക് ഓഫിസിലെ രേഖകൾ പുനർനിർമിക്കുന്നതിൽ സർക്കാർ കുറ്റകരമായ അനാസ്ഥ കാണിക്കുന്നതായി മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. പൊതുജനങ്ങളുടെയും ഇരുനൂറോളം വരുന്ന ജീവനക്കാരുടെയും രേഖകളാണ് തീപിടിത്തത്തിൽ നഷ്ടപ്പെട്ടത്. ഭരണാനുമതി ലഭിച്ച വടകര റവന്യൂ ടവറിന് ഫണ്ട് അനുവദിക്കാത്ത സർക്കാർ സമീപനം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കേരള എൻ.ജി.ഒ അസോസിയേഷൻ വടകരയിൽ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.ജി.ഒ അസോസിയേഷൻ വടകര ബ്രാഞ്ച് പ്രസിഡന്‍റ് ഒ. സൂരജ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് കെ. പ്രദീപൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.ടി. മധു, ബിന്ദു കോറോത്ത്, ജില്ല സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, ജില്ല ട്രഷറർ കെ.കെ. പ്രമോദ് കുമാർ . സന്തോഷ് കുമാർ, ബി.എൻ. ബൈജു, കെ. രാജേഷ് ബാബു, മുരളീധരൻ കന്മന, പ്രജീഷ്, എൻ. ഗിൽജിത്ത് കുമാർ, ടി. ജൂബേഷ്, എം.പി. നന്ദകുമാർ, രാമചന്ദ്രൻ, പ്രശാന്ത്, വി.എം. സുരേഷ് എന്നിവർ സംസാരിച്ചു. സുനിൽ കുമാർ സ്വാഗതവും എം.വി. സിദ്ദീഖ് നന്ദിയും പറഞ്ഞു. ചിത്രം കേരള എൻ.ജി.ഒ അസോസിയേഷൻ വടകരയിൽ സംഘടിപ്പിച്ച ഏകദിന ഉപവാസം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു saji 2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.