ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: സമരത്തിനൊപ്പം ചർച്ചയും തുടരുന്നു

കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിനിരയായവരുടെ അനിശ്ചിതകാല സമരം രണ്ടാഴ്ച പിന്നിടുന്നു. ഒപ്പം ചർച്ചയും നടന്നുവരുന്നു. ശനിയാഴ്ച സമരക്കാർ കുളങ്ങരത്താഴ അങ്ങാടിയിൽ പ്രകടനം നടത്തി. വെള്ളിയാഴ്ച യു.ഡി.എഫ് നേതാക്കളും ബുധനാഴ്ച കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഭാരവാഹികളും സമരപ്പന്തൽ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചിരുന്നു. സമരം രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. അതിനിടയിൽ പ്രശ്നം പരിഹരിക്കാൻ സർവകക്ഷി നേതാക്കന്മാരുടെ സാന്നിധ്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ല. ഉടമകളായ മുഹമ്മദ്, സി.കെ. ഹമീദ്, കെ.പി.ഹമീദ് എന്നിവരും ആക്ഷൻ കമ്മിറ്റി നേതാക്കളും തമ്മിൽ രണ്ടുതവണ ചർച്ച നടന്നതായി ഭാരവാഹികൾ പറഞ്ഞു. മാനേജിങ് പാർട്ണർ വി.പി. സബീറുമായും ചർച്ച നടന്നിട്ടുണ്ട്. എ.എം.റഷീദ്, എം.കെ. ശശി (സി.പി.എം), ശ്രീജേഷ് ഊരത്ത്, പി.കെ. സുരേഷ് (കോൺഗ്രസ്), ഇ.മുഹമ്മദ് ബഷീർ, സി.കെ. അബു (മുസ്‍ലിം ലീഗ്) എന്നിവരാണ് മധ്യസ്ഥരായുണ്ടായിരുന്നത്. ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ പി.സുബൈർ, ജിറാഷ്, നൗഫൽ, സലാം, പി.കെ. മഹ്ബൂബ് എന്നിവരും പങ്കെടുത്തു. cap അനിശ്ചിതകാല സമരം നടത്തുന്ന ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപകരുടെ ആക്ഷൻ കമ്മിറ്റി കുളങ്ങരത്താഴയിൽ നടത്തിയ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.