പേരാമ്പ്ര: ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മഹാത്മാ അവാർഡ് ജേതാക്കളായ നൊച്ചാട്, കായണ്ണ ഗ്രാമപഞ്ചായത്തുകളെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ഈ വർഷം ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങൾ പൂർത്തീകരിച്ച പേരാമ്പ്ര ഗ്രാമപഞ്ചായത്തിനും ഈ വർഷം 200 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച ആദിവാസി വിഭാഗത്തിൽപെട്ട വാസു അമ്പലക്കുന്നിനും ചടങ്ങിൽ ഉപഹാരം നൽകി. വനമിത്ര പദ്ധതിയിലൂടെ ആദിവാസി വിഭാഗങ്ങളുടെ തൊഴിലും വരുമാനവും വർധിപ്പിച്ച ചക്കിട്ടപാറ സി.ഡി.എസ് ചെയർപേഴ്സൻ ശോഭ പട്ടാണിക്കുന്നിനെയും ആദരിച്ചു. ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ, ആസൂത്രണ സമിതി വൈസ് പ്രസിഡന്റ് എം. കുഞ്ഞമ്മത്, എസ്.കെ. അസൈനാർ, എ.കെ. ചന്ദ്രൻ, കിഴക്കയിൽ ബാലൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ. പ്രമോദ്, കെ. സുനിൽ, കെ.കെ. ബിന്ദു എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി പി.വി. ബേബി നന്ദിയും പറഞ്ഞു. Photo: ശോഭ പട്ടാണിക്കുന്നിന് ബ്ലോക്ക് പ്രസിഡന്റ് എൻ.സി. ബാബു ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.