ജപ്പാൻ പൈപ്പ് പൊട്ടി റോഡിന് വിള്ളൽ

നന്മണ്ട: ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു. ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ പാടത്തിൽ -കുന്നുമ്മൽ റോഡാണ് തകർന്നത്. ശനിയാഴ്‌ച ഉച്ചക്കുശേഷമാണ് പൈപ്പ് പൊട്ടി കുടിവെള്ളം ഒഴുകി തുടങ്ങിയത്. വെള്ളത്തി‍ൻെറ കുത്തൊഴുക്കിൽ ടാറിങ് ചെയ്ത റോഡി‍ൻെറ ഒരു ഭാഗം പൊട്ടി താഴ്‌ന്ന നിലയിലായത് യാത്രക്കാർക്ക് അപകട ഭീഷണിയായി. താഴ്‌ന്ന ഭാഗത്ത് കൂടെ വാഹനങ്ങൾ കടന്നു പോകുന്നത് അപകടത്തിന് കാരണമാവാൻ സാധ്യതയേറെയാണ്. തെരുവ് വിളക്കുകൾ സ്ഥാപിക്കാത്ത റോഡാണെന്നതും യാത്രക്കാരിൽ ആശങ്ക ജനിപ്പിക്കുന്നു. പൈപ്പ് പൊട്ടിയ ഭാഗത്ത് നാട്ടുകാർ കല്ല് എടുത്ത് വെച്ച് അപായസൂചന നൽകിയിട്ടുണ്ട്. പടം :ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി പാടത്തിൽ -കുന്നുമ്മൽ റോഡിൽ വിള്ളൽ വീണ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.