ചരക്കു ലോറി കാറിലിടിച്ച് മൂന്നുപേർക്ക് പരിക്ക്

ഫറോക്ക്: ശാരദ മന്ദിരത്തിനടുത്ത് അമാന ടൊയോട്ടക്ക് സമീപത്ത് ചരക്കുലോറിയും കാറും കൂട്ടിയിടിച്ച് കാർയാത്രക്കാരായ മൂന്നുപേർക്ക് പരിക്ക്. കാർ പൂർണമായും തകർന്നു. അരീക്കാട് സ്വദേശി ഹാരിസ്, റുഖിയ (58), മുംതാസ് (47) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മീഞ്ചന്ത ബൈപാസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് അപകടം. അരീക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ ഫറോക്ക് ഭാഗത്തേക്ക് വരുകയായിരുന്ന പെയിൻറ് കയറ്റിയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയിൽനിന്ന് റോഡിൽ പതിച്ച പെയിൻറ് മീഞ്ചന്തയിൽനിന്നെത്തിയ അഗ്നിശമന സേന ശുചീകരിച്ചു. അര മണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.