രാമനാട്ടുകര: ജലവിതരണ പൈപ്പ് ലൈൻ പ്രവൃത്തി അനന്തമായി നീളുന്നത് കാരണം ഫാറൂഖ് കോളജ് - വാഴക്കാട് റോഡ് നവീകരണം അനിശ്ചിതത്വത്തിൽ. ഇതുവഴിയുള്ള യാത്ര ദുരിതമായി. 3.25 കോടി രൂപ വകയിരുത്തി കഴിഞ്ഞ ജൂണിൽ തുടക്കമിട്ട നവീകരണ പ്രവൃത്തിയാണ് വൈകുന്നത്. പൊടിശല്യത്താൽ പാതയോരത്തെ താമസക്കാരും റോഡ് പൊളിച്ചിട്ടതിനാൽ കാൽനടക്കാരും വാഹനയാത്രക്കാരും പ്രയാസപ്പെടുകയാണ്. പൈപ്പ് ലൈൻ സ്ഥാപിച്ച ഭാഗങ്ങളിൽ കിടങ്ങ് രൂപപ്പെട്ടിട്ടുണ്ട്. അഴിഞ്ഞിലം ബൈപാസ് ജങ്ഷനിൽനിന്നും കാരാട് വരെയുള്ള ഭാഗങ്ങളിൽ റോഡ് തകർന്ന നിലയിലാണ്. കാരാട് വഴി എള്ളാത്തുംപുറായി വരെ 2.8 കിലോമീറ്റർ റോഡാണ് പുനർനിർമിക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി കലുങ്കും ഓടയും നിർമിച്ചെങ്കിലും ടാറിങ് പ്രവൃത്തി അനന്തമായി നീളുകയാണ്. റോഡ് പ്രവൃത്തി തുടങ്ങിയ ശേഷമാണ് ജലജീവൻ മിഷൻ പദ്ധതിയിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ ജല അതോറിറ്റി മരാമത്ത് വകുപ്പിനെ സമീപിച്ചത്. ഫാറൂഖ് കോളജ് റോഡിൽ കരുമകൻകാവ് പരിസരം മുതൽ ചണ്ണയിൽ പള്ളിയാളി വരെയുള്ള ഏഴുകിലോമീറ്റർ വാഴയൂർ പഞ്ചായത്ത് അതിർത്തിയിൽ ജലവിതരണ ശൃംഖല സ്ഥാപിക്കാനായിരുന്നു അനുമതി. ഇതിൽ 4.3 കിലോമീറ്റർ പൈപ്പിട്ടെങ്കിലും പലയിടത്തും ഇവ കൂട്ടിയോജിപ്പിക്കാനുമുണ്ട്. അഴിഞ്ഞിലം ദേശീയപാത ബൈപ്പാസിന് കുറുകെ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ഇനിയും പൈപ്പ് സ്ഥാപിക്കാനുണ്ട്. പൈപ്പ് സ്ഥാപിക്കാനുള്ള കാലപരിധി ജനുവരിയിൽ അവസാനിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.