ഫറോക്ക്: പായലും കുളവാഴയും വ്യാപകമായി വളർന്നതിനാൽ വടക്കുമ്പാട് പുഴ നശിക്കുന്നു. കല്ലമ്പാറ പാലത്തിന് സമീപം പുഴയിൽ കുളവാഴ നിറഞ്ഞതിനാൽ ഒഴുക്കിനെ ബാധിക്കുന്നതിനൊപ്പം ഗുരുതര പരിസ്ഥിതി പ്രശ്നങ്ങളും വിളിച്ചുവരുത്തുകയാണ്. കുളവാഴയുടെ വേരുകളിൽ കൊതുകുകൾ വളരാൻ സാധ്യത ഏറെയാണ്. ഇക്കാരണത്താൽ തീരവാസികളിൽ സാംക്രമിക രോഗ ഭീഷണി ഉയർത്തുമെന്ന ആശങ്കയുമുണ്ട്. തീരത്ത് പായൽ പരന്നു വെള്ളം പാട രൂപത്തിലാണ്. കുളവാഴയുടെ വ്യാപനം വെള്ളത്തിലേക്കു സൂര്യ വെളിച്ചം എത്താത്ത സാഹചര്യം സൃഷ്ടിക്കുന്നതിനൊപ്പം ജലജീവികളുടെ ആവാസ വ്യവസ്ഥയെയും ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു. തീരപ്രദേശത്ത് കണ്ടലുകൾ വളരുന്ന വടക്കുമ്പാട് പുഴ ദേശാടനപ്പക്ഷികളുടെ ആവാസ കേന്ദ്രമാണ്. പുഴ ശുചീകരിച്ചു സംരക്ഷിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.