മാസ്കിടാത്തതിന്​ പൊലീസ്​ മർദിച്ചെന്ന്​; ബി.ജെ.പി റോഡ് ഉപരോധിച്ചു

കോഴിക്കോട്: മാസ്കിടാത്തതിന്​ പൊലീസ്​ മർദിച്ചെന്നാരോപിച്ച്​ ബി.ജെ.പി പ്രവർത്തകർ ബീച്ച്​ റോഡ് ഉപരോധിച്ചു. തൊടിയിൽ ക്ഷേത്ര ഉത്സവം കഴിഞ്ഞ് അലങ്കാരങ്ങൾ അഴിക്കുമ്പോൾ ബി.ജെ.പി ബൂത്ത് കൺവീനർ ടി. ഗദേഷിനെ വെള്ളയിൽ പൊലീസ് മാർദിച്ചെന്ന്​ ആരോപിച്ചായിരുന്നു ഞായറാഴ്ച ​​വൈകീട്ടോടെ പ്രതിഷേധം. സ്ത്രീകളടക്കം നാൽപതോളം പേരാണ്​ റോഡിൽ കുത്തിയിരുന്ന്​ പ്രതി​ഷേധിച്ചത്​. ഇതോടെ, ഏറെനേരം റോഡിൽ ഗതാഗതവും തടസ്സപ്പെട്ടു. സംഘർഷാവസ്ഥ കണക്കിലെടുത്ത്​ കൂടുതൽ പൊലീസ്​ സ്ഥലത്തെത്തി. പ്രതിഷേധം നടക്കാവ് മണ്ഡലം പ്രസിഡന്‍റ്​ കെ. ഷൈബു ഉദ്ഘാടനം ചെയ്തു. ടി. പ്രജോഷ്, ടി. അർജുൻ, ടി. ജയേഷ്, എൻ.പി സിദ്ധാർഥൻ, ടി. ശ്രീകുമാർ, ടി. പ്രണവ്, ടി. ശരത്ത് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.