പുരപ്പുറ സോളാര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്​: വൈദ്യുതി ബോര്‍ഡിന്റെ സൗര പ്രോജക്ട് ഫേസ് രണ്ടില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച പുരപ്പുറ സോളാര്‍ പ്ലാന്റ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കക്കോടി സെക്ഷനിലെ വീട്ടില്‍ സ്ഥാപിച്ച രണ്ടു കിലോവാട്ട്‌സ് സോളാര്‍ പ്ലാന്റാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ സൗരോർജ ഉൽപാദനശേഷി 1000 മെഗാവാട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി സര്‍ക്കാര്‍ ഊര്‍ജ കേരള മിഷനില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിവരുന്നതാണ് സൗരപദ്ധതി. ആദ്യ ഘട്ടത്തില്‍ സബ്‌സിഡി പുരപ്പുറ പദ്ധതി മാര്‍ച്ചിനകം 100 മെഗാവാട്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ചേളന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെസ്റ്റ്ഹില്‍ ഇലക്ട്രിക്കല്‍ സബ്ഡിവിഷന്‍ അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ രജനി പി. നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചേളന്നൂര്‍ പഞ്ചായത്ത് അംഗങ്ങളായ ടി. വല്‍സല, എം.കെ. രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോഴിക്കോട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ഷാജി സുധാകരന്‍ സ്വാഗതവും കക്കോടി ഇലക്ട്രിക്കല്‍ സെക്ഷന്‍ സീനിയര്‍ സൂപ്രണ്ട് ഗിരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.