കൊടിയത്തൂർ: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സഹായാഭ്യർഥന നടത്തി തട്ടിപ്പിന് ശ്രമം. കൊടിയത്തൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെംബർ ടി.കെ. അബൂബക്കറിന്റെയും പതിനാറാം വാർഡ് മെംബർ ഫസൽ കൊടിയത്തൂരിന്റെയും പേരിലാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത്. സുഹൃത്തുകൾ വിളിച്ച് അന്വേഷിച്ചതിനെ തുടർന്നാണ് വ്യാജ അക്കൗണ്ട് നിർമിച്ചത് മെംബർമാർ അറിയുന്നത്. സോഷ്യൽ മീഡിയ വഴി വാർഡ് അംഗങ്ങൾ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഒന്നാം വാർഡ് മെംബർ ടി.കെ. അബൂബക്കറിന്റെ വ്യാജ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ, തന്റെ പേരിലുള്ള അക്കൗണ്ടിലൂടെ സുഹൃത്തിന് സഹായം ആവശ്യമുണ്ടെന്ന് പറഞ്ഞ് ഫേസ്ബുക്ക് മെസഞ്ചർ വഴിയാണ് പണം ആവശ്യപ്പെടുന്നതെന്നും സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർക്കടക്കം നിരവധി വ്യാജ അക്കൗണ്ടുകൾ വരുന്നുണ്ടെന്നും പൊലീസ് പറഞ്ഞതായി മെംബർ ഫസൽ കൊടിയത്തൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.