കൂളിമാട് റോഡിൽ യാത്ര ദുഷ്കരം

കൂളിമാട്: കൂളിമാട്-പുൽപറമ്പ് റോഡിൽ കൂളിമാട് വയൽ ഭാഗത്ത് യാത്ര ദുഷ്കരം. തകർന്ന റോഡിൽ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപെടുന്നത് പതിവായി. ഈ ഭാഗത്ത് റോഡ് ഉയർത്തുന്നതിന് കഴിഞ്ഞ ബജറ്റിൽ നാലു കോടി രൂപ അനുവദിച്ചിരുന്നു. വയൽപ്രദേശമായ ഇവിടെ ആവശ്യമായ സ്ഥലം ഏറ്റെടുക്കാനും കെട്ടി ഉയർത്തി റോഡ് നവീകരിക്കാനുമാണ് പദ്ധതി. എന്നാൽ, പ്രവൃത്തി തുടങ്ങിയിട്ടില്ല. പുൽപറമ്പ് മുതൽ കൂളിമാട് വയൽ വരെയുള്ള ഭാഗത്ത് നേരത്തേ റോഡ് വീതികൂട്ടി നവീകരിച്ചിരുന്നു. എന്നാൽ, അരകിലോമീറ്റർ പോലുമില്ലാത്ത വയൽ ഭാഗത്ത് റോഡ് ഒന്നടങ്കം തകർന്ന നിലയിലാണ്. പൊതുവെ വീതികുറഞ്ഞ ഈ ഭാഗത്ത് ടാറിങ് ഇളകി കുഴികൾ നിറഞ്ഞിരിക്കുകയാണ്. കുഴിയിൽ ചാടാതെ വാഹനമോടിക്കാൻ കഴിയില്ല. കുഴികളിൽ ചാടാതെ വെട്ടിക്കുമ്പോൾ വലിയ അപകടങ്ങൾക്കുവരെ സാധ്യതയേറെയാണ്. ദിനേന നിരവധി പേർക്ക് ഇരുചക്രവാഹനം മറിഞ്ഞ് പരിക്കേൽക്കുന്നുണ്ട്. വലിയ വാഹനങ്ങൾ വരുമ്പോൾ സൈഡ് കൊടുക്കാൻപോലും സ്ഥലമില്ല. ഇരുവശവും വയൽ ഭാഗമായതിനാൽ വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.