നരിക്കുനിയിൽ വാഹനം നിർത്തിയിട്ട് പോയാൽ നടപടി

നരിക്കുനി: ടൗണിൽ നിരന്തരം ഉണ്ടാവുന്ന ഗതാഗത തടസ്സം പരിഹരിക്കുന്നതിന്റെ ഭാഗമായി 21 മുതൽ ക്രമീകരണങ്ങൾ വരുത്താൻ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി യോഗം തീരുമാനിച്ചു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഭാഗങ്ങളിൽ വാഹനങ്ങളുടെ അനാവശ്യ പാർക്കിങ് പൂർണമായും ഒഴിവാക്കേണ്ടതാണ്. ജോലിക്ക് പോവുന്നവർ ഉൾപ്പെടെ രാവിലെ അങ്ങാടിയിൽ പാർക്ക് ചെയ്ത് പോവുന്ന വാഹനങ്ങളുടെ പേരിൽ കർശന നടപടി എടുക്കുന്നതാണ്. ഗതാഗതനിയന്ത്രണ ഭാഗങ്ങളിലുള്ള കടകളിൽ സാധനങ്ങൾ വാങ്ങാൻ ബൈക്കുമായി വരുന്നവർ 10 മിനിറ്റിൽ കൂടുതൽ പാർക്ക് ചെയ്യരുത്. ബസുകൾ സ്റ്റാൻഡിൽനിന്ന് എടുത്താൽ അടുത്ത സ്റ്റോപ്പിൽനിന്നല്ലാതെ ആളെ കയറ്റരുത്. രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ ബസ് സ്റ്റാൻഡിനകത്ത് 30 മിനിറ്റിൽ കൂടുതൽ ബസുകൾ പാർക്ക് ചെയ്യാൻ പാടില്ല. ബസ് സ്റ്റാൻഡിനകത്ത് ടൂവീലർ അടക്കം മറ്റു സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. നന്മണ്ട റോഡിൽ ഹൈസ്കൂൾ വരെ വാഹനങ്ങൾ റിപ്പയർ ചെയ്യാനും ദീർഘസമയം പാർക്ക് ചെയ്യാനും പാടില്ല. പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊടുവള്ളി എസ്.ഐ, വില്ലേജ് ഓഫിസർ, പഞ്ചായത്ത് സെക്രട്ടറി, ജോയന്റ് ആർ.ടി.ഒ നന്മണ്ട, ഭരണസമിതി അംഗങ്ങൾ, ഓട്ടോ കോഓഡിനേഷൻ പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.