നരിക്കുനി: വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ ബഹുമതിക്ക് അർഹനായ കൊച്ചിൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് സീനിയർ ഓഫിസർ ടി.കെ. ശ്രീഷിന് പാലങ്ങാട് ഗ്രാമോദയ റീഡിങ് റൂം ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജന്മനാട് സ്വീകരണം നൽകി. ഉദ്ഘാടനവും ഉപഹാര സമർപ്പണവും മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ശ്രീഷിനെ ടി. രാജു പൊന്നാടയണിയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സി.കെ. സലിം മുഖ്യാതിഥിയായിരുന്നു. ജില്ല പഞ്ചായത്ത് അംഗം ഐ.പി. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷിഹാന രാരപ്പക്കണ്ടി, പഞ്ചായത്ത് വികസന കാര്യ സ്ഥിരംസമിതി ചെയർമാൻ ജൗഹർ പൂമംഗലം, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ജസീല മജീദ്, പഞ്ചായത്ത് അംഗം ഷറീന ഈങ്ങപ്പാറ, ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ. ദിനേശൻ, വി. ബാബു, യു. അബ്ദുൽ ബഷീർ, പി.സി. മുഹമ്മദ്, ഒ.പി. മുഹമ്മദ് ഇക്ബാൽ, ആർ.കെ. ശശികുമാർ, പി.കെ. കരുണൻ, ടി.കെ. ശ്രീഷ് എന്നിവർ സംസാരിച്ചു. സി. മനോജ് സ്വാഗതവും കെ.കെ. ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.