തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂൾ ഈ അധ്യയന വർഷം ആവിഷ്കരിച്ച വിദ്യാർഥികളുടെ വീടുകളിൽ പച്ചക്കറി കൃഷി പദ്ധതിയിൽ മികവ്. മുഴുവൻ വിദ്യാർഥികളും വീടിന്റെ പരിസരങ്ങളിൽ കൃഷി ചെയ്തു. 'വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും' കാർഷിക പദ്ധതിയാണ് മാതൃകയായത്. തിരുവമ്പാടി കൃഷിഭവന്റെ സഹകരണത്തോടെ സ്കൂൾ കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ എല്ലാ വിദ്യാർഥികൾക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തിരുന്നു. സ്കൂൾ അങ്കണത്തിൽ കരനെല്ലും ചോളവും എള്ളും ചേനയും വാഴയും വിവിധ പച്ചക്കറികളു വിളയിച്ചു. കൃഷിയിൽ മികവു തെളിയിച്ച വിദ്യാർഥികളെ ആദരിക്കും. അഞ്ചാം ക്ലാസ് വിദ്യാർഥി അഭിനവ് സത്യന്റെ വീടിനു സമീപത്തെ കൃഷിയിടത്തിൽ നടന്ന പയർ വിളവെടുപ്പിന്റെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ജെയിംസ് ജോഷി നിർവഹിച്ചു. അധ്യാപകരായ ജെസ്റ്റിൻ പോൾ, ആലിസ് വി. തോമസ്, എൻ.ജെ. ദീപ, എം. ഷീജ എന്നിവർ സംബന്ധിച്ചു. Thiru 2 Ja : ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂൾ വിദ്യാർഥികളുടെ വീടുകളിൽ നടപ്പാക്കിയ പച്ചക്കറികൃഷി വിളവെടുപ്പ് പ്രധാനാധ്യാപകൻ ജയിംസ് ജോഷി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.