യു.ഡി.എഫ് കൺവെൻഷൻ

എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ ഡോ.എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സനായി തെരഞ്ഞെടുത്ത കെ. ജസീറയെയും വൈസ്ചെയർപേഴ്സനായി തെരഞ്ഞെടുത്ത ഉനൈസത്തിനെയും അനുമോദിച്ചു. ആക്ടിങ് ചെയർമാൻ എം.എ. ഗഫൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.പി. നസ്റി, ഇബ്രാഹിം എളേറ്റിൽ, എം.എം. വിജയകുമാർ, വി.കെ. കുഞ്ഞായിൻകുട്ടി, എൻ.സി. ഉസ്സയിൻ, വി.കെ. അബ്ദുറഹിമാൻ, പി.ടി.എം. ഷറഫുന്നിസ, കെ.കെ. ജബ്ബാർ എന്നിവർ സംസാരിച്ചു. കൺവീനർ ടി.എം. രാധാകൃഷ്ണൻ സ്വാഗതവും പി.ഡി. നാസർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.