കോളനികളുടെ നവീകരണ പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കും -എം.എൽ.എ

ബാലുശ്ശേരി: അംബേദ്കർ സ്വയം ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന ബാലുശ്ശേരി മണ്ഡലത്തിൽപെട്ട പനങ്ങാട് ഗ്രാമപഞ്ചായത്തിലെ നെരാടി മല കോളനിയുടെയും ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ കരാങ്കാളിമ്മൽ കോളനിയുടെയും നവീകരണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കുമെന്ന് അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ പറഞ്ഞു. നെരാടി മല കോളനിയിൽ ചേർന്ന അവലോകന യോഗത്തിൽ 2022 മാർച്ച് 30നുള്ളിൽ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി. കരിങ്കാളിമ്മൽ കോളനിയിലെ അംഗൻവാടിയുടെ പ്രവൃത്തി ഒഴികെ ബാക്കിയുള്ള പ്രവൃത്തികൾ ഈ മാസം 28നുള്ളിൽ പൂർത്തീകരിക്കാനാണ് തീരുമാനം. കോളനി നവീകരണത്തിലെ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിൽ കാലതാമസം വരുന്നുണ്ടെന്ന് അവലോകന യോഗം വിലയിരുത്തി. യോഗത്തിൽ ജില്ല പട്ടികജാതി വികസന ഓഫിസർ ഷാജി, ബ്ലോക്ക് പട്ടികജാതി വികസന ഓഫിസർ എ.ജി. ഷിബി, നിർമിതി ജില്ല മാനേജർ മനോജ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.