ബാലുശ്ശേരി: ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ ബ്രൗൺ ഷുഗറുമായി രണ്ടുപേർ പിടിയിൽ. കരിയാത്തൻകാവ് ആനോത്തിയിൽ ഷാഫിദ് (39), കിനാലൂർ എസ്റ്റേറ്റ് പാടിയിൽ ജാസിർ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 1.320 ഗ്രാം ബ്രൗൺ ഷുഗർ, കുത്തിവെക്കാനുപയോഗിക്കുന്ന സിറിഞ്ച് എന്നിവയും ഇവരിൽ നിന്ന് പിടികൂടിയിട്ടുണ്ട്. രഹസ്യവിവരത്തെ തുടർന്ന് ബാലുശ്ശേരി എസ്.ഐ റഫീഖ്, എ. എസ്.ഐ മുഹമ്മദ് പുതുശ്ശേരി, സി.പി.ഒ ജംഷീദ് എന്നിവർ ചേർന്ന് ബാലുശ്ശേരി സ്റ്റാൻഡിൽ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ബാലുശ്ശേരി മേഖലയിൽ മയക്കുമരുന്ന് വിൽപനയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.