എകരൂല്‍: വള്ളിയോത്ത് തെരുവുനായ്ക്കൾ കോഴിക്കൂട് തകർത്ത് കോഴികളെ കൊന്നു. പിലാത്തോട്ടത്തില്‍ ഷമീര്‍ വളർത്തുന്ന ഏഴു കോഴികളെയാണ് കൊന്നത്. കൂട്ടമായെത്തിയ നായ്ക്കൾ കോഴിക്കൂടിന്റെ കമ്പിവേലി തകര്‍ത്താണ് കയറിയത്. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. വിവിധ വീടുകളില്‍ വളര്‍ത്തിയിരുന്ന കോഴികളെയും മറ്റു വളര്‍ത്തുമൃഗങ്ങളെയും കൂട്ടമായെത്തി തെരുവുനായ്ക്കള്‍ ആക്രമിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇരുചക്രവാഹന യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും തെരുവുനായ്ക്കള്‍ വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ആഴ്ചകള്‍ക്കുമുമ്പ് തെരുവുനായ്ക്കള്‍ റോഡിന് കുറുകെ ഓടിയതിനെ തുടര്‍ന്ന്‍ അപകടത്തില്‍പെട്ട ബൈക്ക് യാത്രികന്‍ മരിച്ചിരുന്നു. നായ്ക്കളുടെ ശല്യം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.