നന്മണ്ട: നന്മണ്ട മുതൽ കാരക്കുന്നത്തു വരെയുള്ള റോഡിനിരുവശവും താമസിക്കുന്നവരുടെ കൂട്ടായ്മയായ പാതയോരം ശുചീകരണപ്രവർത്തനങ്ങളുടെ ഭാഗമായി ചവറ്റുകൊട്ട സ്ഥാപിക്കുന്നതിൻെറ ഉദ്ഘാടനം നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കൃഷ്ണവേണി മാണിക്കോത്ത് നിർവഹിച്ചു. എ.കെ. ജയദീഷ് അധ്യക്ഷത വഹിച്ചു. നന്മണ്ട ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വിജിത കണ്ടികുന്നുമ്മൽ, പന്ത്രണ്ടാം വാർഡ് മെംബർ ഇ.കെ. രാജീവൻ, സിറാജ് മാസ്റ്റർ, മനോജ് എന്നിവർ ആശംസ നേർന്നു. കെ. രാജേന്ദ്രൻ സ്വാഗതവും സാദിഖ് മാസ്റ്റർ നന്ദിയും പറഞ്ഞു. ചേതന വായനശാല, തണൽ ബസ് കാത്തിരിപ്പുകേന്ദ്രം, കറുത്തമ്പത്തുതാഴം എന്നിവിടങ്ങളിലാണ് ആദ്യഘട്ടമെന്നോണം ചവറ്റുകൊട്ട സ്ഥാപിച്ചത്. പടം :പാതയോരം കൂട്ടായ്മയുടെ ചവറ്റുകൊട്ട സ്ഥാപിക്കുന്നതിൻെറ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണവേണി മാണിക്കോത്ത് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.