ജപ്പാൻ കുടിവെള്ളപദ്ധതിയിൽ ക്രമക്കേടെന്ന്: മുസ്‍ലിംലീഗ് പ്രക്ഷോഭത്തിലേക്ക് 

പയ്യോളി: തുറയൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ജപ്പാൻ കുടിവെള്ളപദ്ധതിയിൽ വൻക്രമക്കേടെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പൈപ്പിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളമൊഴുക്കിയപ്പോൾ ചോരുന്നതായി കണ്ടെത്തിയെന്നും , പൈപ്പിനായി കുഴിയെടുത്ത മണ്ണ് സ്വകാര്യവ്യക്തികൾക്ക് മറിച്ചു കൊടുക്കുന്നതായും ലീഗ് ആരോപിച്ചു. വിഷയം ഗ്രാമപഞ്ചായത്തധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെന്നും , പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക അകറ്റിയില്ലെങ്കിൽ പാർട്ടി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം വ്യക്തമാക്കി. മണ്ഡലം നിരീക്ഷകൻ റിയാസ് സലാം യോഗം ഉദ്ഘാടനം ചെയ്തു. ടി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൗഷാദ് മാസ്റ്റർ , കുറ്റിയിൽ റസാഖ്, മുനീർ കുളങ്ങര കോവുമ്മൽ മുഹമ്മദലി, സി.കെ. അസീസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.