കരിയാത്തും പാറ വിനോദ സഞ്ചാരകേന്ദ്രം തുറക്കണം

ബാലുശ്ശേരി: സുരക്ഷ ഭീഷണിയെത്തുടർന്ന് അടച്ചിട്ട കരിയാത്തുംപാറ വിനോദ സഞ്ചാരകേന്ദ്രം തുറക്കണമെന്നാവശ്യം ശക്തമാകുന്നു. കരിയാത്തും പാറ റിസർവോയറിൽപെട്ട പാറക്കടവ് ഭാഗത്ത് തുടർച്ചയായുണ്ടായ അപകട മരണത്തെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ 19 നാണ് കേന്ദ്രം അടച്ചിട്ടത്. സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കി ഈ മാസം ഫെബ്രുവരി ഒന്നിന് സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കേന്ദ്രം തുറക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. മതിയായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കി, പ്രദേശത്ത് രക്ഷാപ്രവർത്തകരെ നിയമിച്ച് കേന്ദ്രം തുറക്കാനായിരുന്നു തീരുമാനം. കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം ഉടൻ തുറന്നു കൊടുക്കണമെന്ന് കേരള കോൺഗ്രസ് എം കല്ലാനോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് തോമസ് കുമ്പുക്കൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അരുൺ ജോസ്, ജോസഫ് വെട്ടുകല്ലേൽ, ബേബി കാപ്പുകാട്ടിൽ, ദലിത് ഫ്രണ്ട് ജില്ല പ്രസിഡൻറ് എം.ടി. രാഘവൻ, ബേബി കൂനന്താനം, ബേബി പൂവത്തിങ്കൽ, വിൽസൺ പാത്തിച്ചാലിൽ, സിനി ഷിജോ, കെ.സി. തോമസ്, ടോം തടത്തിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.