വിട പറഞ്ഞത് പഴയ തലമുറയിലെ പണ്ഡിത വര്യൻ

ആയഞ്ചേരി: ആറരപ്പതിറ്റാണ്ടു കാലം വില്യാപ്പള്ളി പറമ്പിൽ പള്ളി ഖാദി സ്ഥാനം അലങ്കരിച്ച പൂവൻ കുറ്റി അബ്ദുറഹിമാൻ മുസ് ലിയാരുടെ വിയോഗം മൂലം നഷ്ടമായത് ആദർശ ശുദ്ധിയോടൊപ്പം ലാളിത്യ ജീവിതം നയിച്ച പഴയ തലമുറയിലെ പണ്ഡിതവര്യനെ. 1925 ൽ പൂവ്വൻ കുറ്റി അമ്മത് മുസ്‍ലിയാരുടെയും കുഞ്ഞാമിനയുടെ മകനായി അബ്ദുറഹ്മാൻ മുസ് ലിയാർ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വില്ല്യാപ്പള്ളി ദർസിൽ കുഞ്ഞേറ്റി മുസ് ലിയാരുടെ ശി ഷ്യത്വം സ്വീകരിച്ചു. സയ്യിദ് ആറ്റക്കോയ തങ്ങളും വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്‍ലിയാരും ദർസിലെ സഹപാഠികളാണ്. പ്രമുഖ പണ്ഡിതനായ താജുദ്ദീൻ മുസ് ലിയാർ അബ്ദുറഹ്മാൻ മുസ്‍ലിയാരുടെ ശിഷ്യത്വവും സ്വീകരിച്ചു. തന്റെ ഭാര്യാ പിതാവ് വരീലാട്ട് അമ്മത് മുസ് ലിയാരുടെ മരണശേഷമാണ് പൂവൻകുറ്റി അബ്ദുറഹ്മാൻ മുസ്‍ലിയാർ പറമ്പിൽ ഖാദി സ്ഥാനത്ത് നിയോഗിക്കപ്പെടുന്നത്. ദീർഘകാലം കക്കുന്നത്ത് മഅ്ദനുൽ ഉലൂം മദ് റസയിലും അരയാക്കുൽ തഴ മദ് റസയിലും അധ്യാപകനായി ജോലി ചെയ്തിരുന്നു. അബ്ദു റഹിമാൻ മുസ് ലിയാരുടെ സേവനത്തിന് കഴിഞ്ഞ മാസം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് ജിഫ് രി മുത്തുക്കോയ തങ്ങളും പാണക്കാട് റശീദലി ശിഹാബ് തങ്ങളും പറമ്പിൽ പള്ളിയിൽ നടന്ന ചടങ്ങിൽ ആദരിച്ചിരുന്നു. പടം.. പൂവൻ കുറ്റി അബ്ദു റഹിമാൻ മുസ് ലിയാരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്‍റ് ജിഫ് രി മുത്തുക്കോയ തങ്ങളും ,പാണക്കാട് റഷീദലി ഷിഹാബ് തങ്ങളും ആദരിക്കുന്നു.(ഫയൽ ചിത്രം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.