ശാന്തിനഗറിൽ കണ്ണാടികൾ സ്ഥാപിച്ചു

വേളം: ശാന്തിനഗറിൽ അപകടസാധ്യതയുള്ള കവലകളിൽ സുരക്ഷാകണ്ണാടികൾ സ്ഥാപിച്ചു. വേളം എം.ഡി.എൽ.പി സ്കൂളിനു സമീപം ട്രോമാകെയർ വേളം ചാപ്റ്റർ സ്ഥാപിച്ച കണ്ണാടി കുറ്റ്യാടി സി.ഐ ടി.പി. ഫർഷാദ് ഉദ്ഘാടനം ചെയ്തു. എം. അനീഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ എം.സി. മൊയ്തു, സി.എം. കുമാരൻ, ടി.പി. ഖാസിം, എടത്തിൽ വിജയൻ, ഷാജു കൂളിക്കുന്ന്, കെ. റാഷിദ് എന്നിവർ സംസാരിച്ചു. ചാലിൽമുക്കിൽ മയിൽപീലി ക്ലബ് സ്ഥാപിച്ച കണ്ണാടി വാർഡ് മെംബർ എം.സി. മൊയ്തു ഉദ്ഘാടനം ചെയ്തു. സി.എം. വിജേഷ് അധ്യക്ഷത വഹിച്ചു. സുമേഷ് പൊയിലങ്കി, എം. ദിനേശൻ, ഇ.എം. രാഗേഷ്, ഹരീഷ്, സജിൽ എന്നിവർ സംസാരിച്ചു. Photo: വേളം ശാന്തിനഗർ എം.ഡി.എൽ.പി സ്കൂളിനു സമീപം ട്രോമാകെയർ സ്ഥാപിച്ച സുരക്ഷാകണ്ണാടി കുറ്റ്യാടി സി.ഐ ടി.പി. ഫർഷാദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.