വടകര: ദേശീയപാതയിൽ നന്തി ഇരുപതാം മൈലിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ മരണത്തിനിടയാക്കിയ മിനി ലോറി കണ്ടെത്തണമെന്ന് വലിയവളപ്പ് ശാഖ യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് സുഹൃത്തിനൊപ്പം യാത്ര ചെയ്യവെ ബൈക്കിൽ ലോറി ഇടിച്ച് താഴെഅങ്ങാടി മുല്ലകത്ത് വളപ്പിൽ എം. വി ഹാരിസ് (38) മരിച്ചത്. സുഹൃത്ത് നാദാപുരം റോഡ് റഹ്മത്ത് മൻസിലിൽ ശുഹൈബിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരായ ഇരുവരും കോഴിക്കോട് ജില്ല കൗണ്‍സില്‍ മീറ്റിൽ പങ്കെടുക്കാന്‍ വേണ്ടി ബൈക്കിൽ പോകുകയായിരുന്നു അപകടം. ഇരുവരെയും ഇടിച്ചുനിർത്താതെ ലോറി കടന്നുകളയുകയാണ് ഉണ്ടായത്. അപകടം നടന്ന് 24 മണിക്കൂർ കഴിഞ്ഞും വാഹനം പിടികൂടിയിട്ടില്ല. ഇത് പ്രതിഷേധാർഹമാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു. മന്ത്രി അഹമ്മദ് ദേവർ കോവിൽ, കെ. മുരളീധരൻ എം.പി, കെ.കെ. രമ എം. എൽ. എ തുടങ്ങിയവർ വീട് സന്ദർശിച്ചു. ചിത്രം ബൈക്കിൽ ലോറിയിടിച്ച് മരിച്ച എം.വി. ഹാരിസിന്റ വീട് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിക്കുന്നു Saji 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.