ഹിജാബ് നിരോധനം സ്വാതന്ത്ര്യങ്ങളുടെ നിഷേധം

കോഴിക്കോട്​: കര്‍ണാടകയിലെ ഹിജാബ് നിരോധനവും വിവാദങ്ങളും മതസ്വാതന്ത്ര്യ നിഷേധവും മുസ്‍ലിം സ്വത്വത്തിനു മേലുള്ള കടന്നുകയറ്റവുമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്‌സിക്യൂട്ടിവ് കമ്മിറ്റി. ഏതു വസ്ത്രം ധരിക്കണമെന്നത് തിരഞ്ഞെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തെയാണ് ഇതിലൂടെ റദ്ദ് ചെയ്യുന്നത്. ഹിജാബിനെതിരായ ഏതു തീരുമാനവും മുസ്‍ലിംകളെ വിദ്യാഭ്യാസത്തില്‍നിന്നും പൊതുജീവിതത്തില്‍നിന്നും അകറ്റുന്നതിനും ഒഴിവാക്കുന്നതിനും തുല്യമായിരിക്കും. യാതൊരു വിവേചനവും നേരിടാതെ സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് ധരിക്കാനുള്ള അവരുടെ അവകാശം കര്‍ണാടക ഹൈകോടതി പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എക്‌സിക്യൂട്ടിവ് കമ്മിറ്റി അവതരിപ്പിച്ച പ്രമേയം വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.