നാടന്‍തോക്ക് കൈവശംവെച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

ബാലുശ്ശേരി: നാടന്‍തോക്കും തിരയുമായി മൃഗവേട്ടക്കിറങ്ങിയ കേസിലെ പ്രതി പിടിയിൽ. എകരൂല്‍ കരുവാറ്റക്കുന്നുമ്മല്‍ കെ.കെ. അബ്ദുല്‍ അസീസിനെയാണ് ബാലുശ്ശേരി എസ്.ഐ പി. റഫീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. 2021 ജൂലൈ ഏഴിനാണ് തോരാട് നമ്പികുളം വനമേഖലയിൽ കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിനുശേഷം പ്രതി ഒളിവില്‍ പോകുകയായിരുന്നു. കേസില്‍ രണ്ടുപേരെ ഇനിയും പിടികിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.