ഇരിട്ടി: വിളമന കരിവണ്ണൂരിലെ കെളമ്പത്ത് (79) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രാജീവൻ, അശോകൻ, ശ്രീജ, പ്രസാദ്. മരുമക്കൾ: ദീപ, പ്രഭാവതി, കൃഷ്ണൻ, സുനിത. സഹോദരങ്ങൾ: ദാമോദരൻ, കുഞ്ഞികൃഷ്ണൻ, ശ്രീധരൻ, ചന്ദ്രൻ, സുശീല. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കോളിക്കടവ് പൊതുശ്മശാനത്തിൽ. യുവാവ് തെങ്ങിൽനിന്നു വീണു മരിച്ചു ഇരിട്ടി: തേങ്ങ പറിക്കുന്നതിനിടെ യുവാവ് തെങ്ങിൽനിന്നു വീണു മരിച്ചു. പുന്നാട് തട്ടിലെ ചാത്തോത്ത് ഹൗസിൽ സി. കൃഷ്ണന്റെയും സൗമിനിയുടെയും മകൻ സിജു (സേട്ടു-42) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പുന്നാട് തട്ടിൽ അയൽവാസിയുടെ തേങ്ങ പറിക്കുന്നതിനിടെ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജില്ല ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച പകൽ ഒരു മണിയോടെ വീട്ടിലെത്തിച്ചശേഷം സംസ്കരിക്കും. പുന്നാട് ടൗണിലെ ആദ്യകാല ഡ്രൈവറായിരുന്നു. സഹോദരങ്ങൾ: സിനി, സീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.