പട്ടാപ്പകലിലെ പൊട്ടിത്തെറിയിൽ ഞെട്ടി നാട്​; പൊട്ടിയത്​ ഉഗ്രശേഷിയുള്ള ബോംബ്

​സംഭവശേഷം കോണ്‍ഗ്രസ്​, സി.പി.എം പ്രവർത്തകർ തമ്മില്‍ തര്‍ക്കം കണ്ണൂര്‍: നിമിഷങ്ങൾകൊണ്ടാണ് വിവാഹാഘോഷത്തി​​​ന്റെ ആഹ്ലാദാന്തരീക്ഷം കൊലപാതകത്തി​ന്റെയും ഭയത്തിന്റെയും കാർമേഘത്തിലേക്കു മാറിയത്. സംഭവത്തിൽ ദാരുണമായി കൊല്ലപ്പെട്ടത് അക്രമിസംഘത്തിലെ യുവാവുതന്നെയാണെന്നാണ്​ പൊലീസി​ന്റെ പ്രാഥമിക നിഗമനം. പൊട്ടിയത്​ ഉഗ്രശേഷിയുള്ള ബോംബാണ്​. സ്​ഫോടനത്തിൽ ജിഷ്ണുവി​​ന്റെ തലയോട്ടി പൊട്ടിച്ചിതറി. ശരീരഭാഗങ്ങൾ മീറ്ററുകൾ അകലെ വരെ ചിന്നിച്ചിതറി. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത മറ്റൊരു ബോംബുകൂടി കണ്ടെടുക്കുകയുമുണ്ടായി. ഇതെല്ലാം സംഭവസ്ഥലത്ത് ഭീതി വിതച്ചു. കല്യാണവീട്ടില്‍ കഴിഞ്ഞദിവസം രാത്രി നടന്ന സംഗീതപരിപാടിക്കിടെ ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായിരുന്നു. ഇതി​ന്റെ പ്രതികാരമെന്നോണമാണ്​ മണിക്കൂറുകൾക്കകം അ​ക്രമി സംഘം ആസൂത്രിതമായി ബോംബുകളുമായി സംഘടിച്ചെത്തിയത്​. ഇവർക്ക്​ ഇത്ര പെട്ടെന്ന് ബോംബ്​ എങ്ങനെ കിട്ടിയെന്ന് പൊലീസ്​ അ​ന്വേഷണം ആരംഭിച്ചു​. ഇതിനിടെ, സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സംഭവസ്​ഥലമായ തോട്ടടയിൽ സി.പിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തു. പൊലീസ് സ്ഥലത്തുണ്ടായിരിക്കെയായിരുന്നു ഇരുവിഭാഗവും തമ്മില്‍ തര്‍ക്കം. ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് എത്താന്‍ വൈകിയെന്ന് കോണ്‍ഗ്രസുകാര്‍ ആരോപിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. കോണ്‍ഗ്രസ് അനാവശ്യമായി പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് സി.പി.എം പ്രവര്‍ത്തകർ ഇതിനെതിരെ രംഗത്തുവന്നു. പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കുകയായിരുന്നു. photo: giri 04, 06 -തോട്ടടയിൽ ബോംബേറിൽ യുവാവ്​ കൊല്ലപ്പെട്ട സ്​ഥലത്ത്​ ഫോറൻസിക്​ വിഭാഗം പരിശോധന നടത്തുന്നു giri 05, 07-തോട്ടടയിൽ ബോംബേറിൽ യുവാവ്​ കൊല്ലപ്പെട്ട സ്​ഥലത്ത് തടിച്ചുകൂടിയ ജനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.