കോഴിക്കോട്: സി.എസ്.ഐ സഭ ബിഷപ് റോയിസ് മനോജ് വിക്ടറിനെതിരെ സമരം ശക്തമാക്കി മലബാര്‍ മഹാ ഇടവക ജനാധിപത്യ സംരക്ഷണ വേദി. സമരത്തിന്‍റെ ഭാഗമായി സഭയുടെ നേതൃത്വത്തിലുള്ള ഇടവകകളില്‍ ഞായറാഴ്ച റിലേ സത്യഗ്രഹം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബിഷപ്പിൻെറ ഏകാധിപത്യ നടപടികളില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ രണ്ടാഴ്ചയായി മഹ ഇടവക ഓഫിസിനു മുന്നില്‍ അനിശ്ചിതകാല സമരം നടത്തുകയാണ്. സഭയുടെ സ്വത്തുക്കള്‍ ബിഷപ് പാട്ടത്തിന് നല്‍കിയതായും സ്‌കൂള്‍, കോളജ് ആശുപത്രികള്‍ എന്നിവയിലേക്കുള്ള നിയമനങ്ങള്‍ ഇടനിലക്കാരുടെ സഹായത്തോടെ നടത്തുന്നതായും സംരക്ഷണ വേദി കണ്‍വീനര്‍ ഫിലിപ്പ് ചോല ആരോപിച്ചു. കൃത്രിമങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ഓഫിസര്‍മാരെയും ഭരണ സമിതി അംഗങ്ങളെയും നിയമവിരുദ്ധമായി പുറത്താക്കുകയാണ്. കോവിഡിൻെറ പേരുപറഞ്ഞ് കമ്മിറ്റി ചേരാതെ ഒരു വര്‍ഷത്തോളം ഭരണപരമായ തീരുമാനങ്ങള്‍ ഒറ്റക്കെടുക്കുകയായിരുന്നുവെന്നും ഇതിൻെറ ഫലമായാണ് മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ അധ്യാപക നിയമത്തിൻെറ അനുമതി യൂനിവേഴ്‌സിറ്റി റദ്ദ് ചെയ്യുന്നതിലേക്ക് നയിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആസൂത്രിതമായി പുറത്താക്കിയവരെ തിരിച്ചെടുക്കുക, നിയമവിരുദ്ധമായി എടുത്ത തീരുമാനങ്ങൾ റദ്ദാക്കുക, ബിഷപ്പിൻെറ ഏകാധിപത്യ നടപടികള്‍ അവസാനിപ്പിക്കുക, സംഗീത് കോട്ടന്‍സിന് കൈമാറിയ 68 സെന്‍റ് ഭൂമി ഇടപാടിൻെറ രേഖ ഹാജരാക്കുക, കോമണ്‍വെല്‍ത്ത് കമ്പനിയുടെ ഷെയര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുക, സാധു സംരക്ഷണത്തിനും പാര്‍പ്പിട സഹായത്തിനുമായി വരുന്ന ഫണ്ടുകള്‍ അര്‍ഹര്‍ക്ക് ലഭിക്കാത്തതില്‍ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കത്തീഡ്രല്‍ സഭാംഗം സുശാന്ത് രജിനോളും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.