ടി. നസിറുദ്ദീന്‍റെ നിര്യാണത്തിൽ അനുശോചിച്ചു

കോഴിക്കോട്: ഒട്ടനവധി പ്രശ്നങ്ങളിൽ ശക്തമായ ഇടപെടലുകളും സമരങ്ങളും നടത്തി വ്യാപാരികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ ധീരനേതാവായിരുന്നു ടി. നസിറുദ്ദീൻ എന്ന് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ചേർന്ന അനുശോചന യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു. ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. വയനാട് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, സെക്രട്ടറി ഇ.പി. മോഹൻദാസ്, അഖിലേന്ത്യ ആയുർവേദ സോപ്പ് നിർമാണ അസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീകല മോഹൻ, കേരളത്തിലെ രാജസ്ഥാൻ വ്യാപാരികളെ പ്രതിനിധാനംചെയ്ത്​ രാംദേവ് മംഗൾ സിങ്​, വിദ്യാഭ്യാസ ഉപഭോക്തൃ സമിതി പ്രസിഡന്‍റ്​ പി.ഐ. അജയൻ, സ്മാൾ സ്കെയിൽ ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ്​ പി.ഹാഷിം, സെക്രട്ടറി കെ. സലിം, സിറ്റി മർച്ചൻറ്​സ്​ അസോസിയേഷൻ പ്രസിഡന്‍റ്​ എം.ഐ. അഷ്റഫ്, സെക്രട്ടറി എം.എൻ. ഉല്ലാസൻ, ഡിസ്ട്രിക്ട് മർച്ചൻറ്​സ് അസോസിയേഷൻ സെക്രട്ടറി സി.വി. ജോസി, കുന്നോത്ത് അബൂബക്കർ, ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ നിയമോപദേഷ്ടാവ് അഡ്വ. എം.കെ. അയ്യപ്പൻ, ജനറൽ സെക്രട്ടറി സി.സി. മനോജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.