ടി. നസിറുദ്ദീന്‍റെ നിര്യാണത്തിൽ അനുശോചിച്ചു

രാമനാട്ടുകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ ടി. നസിറുദ്ദീന്‍റെ നിര്യാണത്തിൽ രാമനാട്ടുകരയിൽ നടന്ന സർവ കക്ഷി യോഗം അനുശോചിച്ചു. നഗരസഭ ഉപാധ്യക്ഷൻ കെ. സുരേഷ് അധ്യക്ഷതവഹിച്ചു. പി.പി.എ. നാസർ അനുശോചന പ്രമേയം അവതരിപ്പിച്ചു. അലി പി. ബാവ, വാഴയിൽ ബാലകൃഷ്ണൻ, കല്ലട മുഹമ്മദലി, കെ.ടി. റസാഖ്, രാജൻ പുൽപറമ്പിൽ, കൗൺസിലർമാരായ സലീം രാമനാട്ടുകര, പി.കെ. ലത്തീഫ്, കെ. ജയ്സൽ, വ്യാപാരി നേതാക്കളായ റഹ്മാൻ രാമനാട്ടുകര, മജീദ് വെൺമരം, എ.എം. ഷാജി, എം.എം. ഷഫീഖ്, കൃഷ്ണൻ കുട്ടി, പ്രസന്നൻ, എം.കെ. സമീർ എന്നിവർ സംസാരിച്ചു. അരീക്കാട്: അരീക്കാട് യൂനിറ്റിന്‍റെ ആഭിമുഖ്യത്തിൽ അരീക്കാട് അങ്ങാടിയിൽ നടന്ന പൗരാവലിയുടെ അനുശോചന യോഗത്തിൽ വിവിധ രാഷ്ട്രിയ സമൂഹിക സന്നദ്ധ സംഘടന നേതാക്കൾ സംബന്ധിച്ചു. ടി.കെ. അബൂബക്കർ സിദ്ദീഖ് സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ്​ സി.പി. ഹസൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.എം. ഹനീഫ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ല ട്രഷറർ എ.വി.എം. കബീർ, വിവിധ കക്ഷി നേതാക്കളായ കണ്ണാടി മൊയ്തീൻ, കെ. അനീഷ്, കെ. സുന്ദരൻ, എം.പി. അസീസ്, കെ. അജയഘോഷ്, റിയാസ് അരീക്കാട്, ഷിബു തൈതോടൻ, കെ. ആദം, പി.പി. അസീസ്, ടി.എസ്. നാരായണൻ, ടി.പി. നൗഷീദ്, എം.പി ആരീഫ്, എം. പ്രസന്നൻ, സി.വി. ധനീഷ് എന്നിവർ സംസാരിച്ചു. അങ്ങാടിയിൽ മൗനജാഥയും നടത്തി. ഫറോക്ക്: ഫറോക്ക് ചുങ്കം യൂനിറ്റിന്‍റെ ആഭിമുഖ്യത്തിൽ അനുശോചിച്ചു. യൂനിറ്റ് പ്രസിഡന്‍റ്​ ഒ.കെ. മൻസൂർ അലി അധ്യക്ഷതവഹിച്ചു. കൗൺസിലർ അൻവർ, അലി, മുൻ കൗൺസിലർ ആസിഫ് പുളിയാളി, ഷബീർ അലി, കൊടപ്പനക്കൽ നാസർ, അനിൽ കുമാർ, അൻവർ ഷാഫി, മഹബൂബ് തയ്യൽ, അബ്‌ദുല്ല കോയ, ശിഹാബ്, ഷാജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.