അനുശോചനവും മൗനജാഥയും

താമരശ്ശേരി: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ നിര്യാണത്തില്‍ താമരശ്ശേരി പൗരാവലി അനുശോചിച്ചു. യൂനിറ്റ് പ്രസിഡന്റ് അമീര്‍ മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുന്‍ എം.എല്‍.എ വി.എം. ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ കാരാട്ട് റസാഖ് അനുസ്മരണ പ്രഭാഷണം നടത്തി. നവാസ് ഈർപ്പോണ, ഗിരീഷ് തേവള്ളി, അരവിന്ദന്‍, പി.സി. അഷ്‌റഫ്, എ.പി. മുസ്തഫ, കെ.ടി.എച്ച്. ഹംസ, റെജി ജോസഫ്, കെ.എം. മസൂദ് തുടങ്ങിയവർ സംസാരിച്ചു. പൗരാവലിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ മൗനജാഥയും നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.