റോഡിന് സുരക്ഷ വേലിയില്ല: പ്രക്ഷോഭത്തി​നൊരുങ്ങി പാറപ്പുറം നിവാസികൾ

നന്മണ്ട: സുരക്ഷ വേലിയില്ല ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിലൂടെ പോകുന്ന പൂക്കുന്നു മല റോഡി​‍ൻെറ ഇരുവശത്തും താമസിക്കുന്നവർ ഭീതിയിൽ. കല്ല് കയറ്റി മല കയറുന്ന ലോറികൾ ചീറിപ്പാഞ്ഞു വരുമ്പോൾ പാറപ്പുറം നിവാസികളുടെ നെഞ്ചിടിപ്പ് കൂടും. വരാൻ പോകുന്ന ദുരന്തത്തെക്കുറിച്ച് മനസ്സിൽ ആധി പടരും. പൂക്കുന്നുമല റോഡി​‍ൻെറ നൂറ് മീറ്റർ ചുറ്റളവിൽ ഇരു ഭാഗത്തുമായി ഒരു കൈവരിപോലും സ്ഥാപിക്കാൻ അധികൃതർ തുനിഞ്ഞിട്ടില്ല. പാറപ്പുറത്ത് മുക്കിലാണ് അപകടം തുടർക്കഥയാകുന്നത്.ഇതിനകം അഞ്ചിലധികം അപകടങ്ങൾക്ക് ഇവിടെ നാട്ടുകാർ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ബുധനാഴ്ച മലമുകളിലേക്ക് കല്ല് കയറ്റിപ്പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് അപകടം വരുത്തി. ഓരോ അപകടം നടക്കുമ്പോഴും അധികൃതർ സമാശ്വാസവാക്കുകളുമായി നാട്ടുകാരുടെ ഇടയിലേക്കിറങ്ങും.ജനരോഷം തണുപ്പിക്കാനുതകുന്ന വാഗ്ദാനവും നൽകും.പിന്നെ മറ്റൊരു ദുരന്തം വരുമ്പോഴാണ് അധികൃതർ വീണ്ടും തലപൊക്കുക. സുരക്ഷവേലി കെട്ടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് നാട്ടുകാർ. പടം :പൂക്കുന്നുമല റോഡിലെ പാറപ്പുറത്ത് മുക്ക് കൈവരികൾ സ്ഥാപിക്കാത്ത നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.