നാദാപുരം: വീടുകളിൽ ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് പദ്ധതിയായി. ഇതിനായി നാദാപുരം ഗ്രാമപഞ്ചായത്തിൽ ആദ്യ ഘട്ടത്തിൽ രണ്ടായിരം വീടുകളിൽ റിങ് കമ്പോസ്റ്റ് സ്ഥാപിക്കും. ഘട്ടംഘട്ടമായി എല്ലാ വീട്ടിലും മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങളുണ്ടാക്കലാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യംവെക്കുന്നത്. റിങ് കമ്പോസ്റ്റ് ഗുണഭോക്താക്കളെ ഗ്രാമസഭ മുഖേന തിരഞ്ഞെടുത്തു. 25 സെന്റിൽ കുറവ് ഭൂമിയുള്ളവർക്ക് മുൻഗണന നൽകിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. ഗുണഭോക്തൃ വിഹിതമായി 10 ശതമാനം പഞ്ചായത്തിലേക്ക് അടക്കണം. ഇത്തരം വീടുകളിൽ ശുചിത്വ അംബാസഡർമാരും ഹരിത കർമസേന വളന്റിയർമാരും സന്ദർശനം നടത്തി മാർക്കിടും. അജൈവ മാലിന്യങ്ങൾ ഹരിത കർമസേനയുടെ കീഴിൽ ശേഖരിച്ച് സംസ്കരിക്കും. ബയോ ഗ്യാസ് പ്ലാന്റുൾപ്പെടെ സ്ഥാപിക്കാൻ വീട്ടുകാർ മുന്നോട്ടുവന്നാൽ അവർക്ക് സബ്‌സിഡി നിരക്കിൽ അതിനുള്ള സൗകര്യം നൽകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി പറഞ്ഞു. ഹരിത കർമസേനക്ക് അജൈവ മാലിന്യങ്ങൾ നൽകാത്ത വീടുകളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധനയുണ്ടാകും. വിതരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. പടം! CL K Z : നാദാപുരത്ത് മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി റിങ് കമ്പോസ്റ്റ് വിതരണം പ്രസിഡന്റ് വി.വി. മുഹമ്മദലി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.