സാ​ങ്കേതിക സർവകലാശാലയിൽ ഫീസുയർത്തിയതായി പരാതി

കോഴിക്കോട്​: കേരള സാ​ങ്കേതിക സർവകലാശാലയിൽ​ ഫീസ്​ കുത്തനെ ഉയർത്തി ബി.ടെക്​ വിദ്യാർഥികളെ പിഴിയുന്നതായി ആക്ഷേപം. ഒന്നാം സെമസ്റ്റർ മുതലുള്ള വിവിധ ഫീസുകളാണ്​ ഉയർത്തിയതെന്ന്​ വിദ്യാർഥികൾ ആരോപിക്കുന്നു. ഒന്നാം സെമസ്റ്ററിലെ പരീക്ഷഫീസ്​ 1500ൽ നിന്ന്​ 2300 ആക്കി. തുടർന്നുള്ള സെമസ്റ്ററുകൾക്ക്​ 1700ൽ നിന്ന്​ 2500 ആയും ഉയർത്തി. ലാബ്​ പരീക്ഷ ഫീസ്​ എന്ന പേരിലാണ്​ ഇത്. നിലവിൽ ഒന്നാം സെമസ്​റ്റർ വിദ്യാർഥികളിൽനിന്ന്​ മാ​ത്രം ഈടാക്കുന്ന സർവകലാശാല ആർട്​സ്​ ആൻഡ്​ സ്​പോർട്​സ്​ ഫീസായ 500 രൂപ മൂന്ന്​, അഞ്ച്​, ഏഴ്​ സെമസ്റ്റർ വിദ്യാർഥികളും നൽകണമെന്ന്​ കഴിഞ്ഞ മാസം ഉത്തരവുണ്ടായിരുന്നു. ഫീസ്​ വർധന സംബന്ധിച്ച്​ ഉത്തരവിറക്കാതെ വെബ്​സൈറ്റിൽ അപ്​​ലോഡ്​ ചെയ്യുകയായിരുന്നു. വികസന പദ്ധതികൾക്കായി സർക്കാർ സഹായം തേടുന്നതിന്​ പകരമാണ്​ വിദ്യാർഥികളെ ദ്രോഹിക്കുന്നത്​ എന്നാണ് ആരോപണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.