നാദാപുരം: യുവകലാസാഹിതി നാദാപുരം സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് കുരുവട്ടൂർ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരുടേയും കലാകാരൻമാരുടേയും സ്വതന്ത്രാവിഷ്കാരത്തിന് നേരെയുള്ള കടന്നുകയറ്റം ജനാധിപത്യ സാംസ്കാരിക ബോധത്തിന് ചേർന്നതല്ലെന്നും ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യുവകലാസാഹിതി ജില്ല വൈസ് പ്രസിഡന്റ് ഡോ. ശശികുമാർ പുറമേരി പ്രഭാഷണം നടത്തി. സി. സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അഡ്വ. പി. ഗവാസ്, എം.ടി. ബാലൻ, ശ്രീജിത്ത് മുടപ്പിലായി എന്നിവർ സംസാരിച്ചു. സന്തോഷ് കക്കാട്ട് സ്വാഗതവും സുരേന്ദ്രൻ തൂണേരി നന്ദിയും പറഞ്ഞു. ഫെബ്രുവരി 24 ന് കവി പി. ഭാസ്ക്കരൻ അനുസ്മരണത്തിന്റെ ഭാഗമായി യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് കവിതാലാപന മത്സരം സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു. ഭാരവാഹികൾ നാദാപുരം: യുവകലാസാഹിതി മണ്ഡലം കമ്മിറ്റി ഭാരവാഹികളായി സന്തോഷ് കക്കാട്ട് (പ്രസി.), ചന്ദ്രൻ സൂര്യശില, ഷീജ വത്സരാജ് (വൈസ്. പ്രസി.), സുരേന്ദ്രൻ തൂണേരി (സെക്ര.), ലിനീഷ് അരുവിക്കര, ടി. സുഗതൻ (ജോ.സെക്രട്ടറി) , സി. സുരേന്ദ്രൻ മാസ്റ്റർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.