ബാലുശ്ശേരി: വേനൽ കനക്കാൻ തുടങ്ങുന്നതിനുമുമ്പേ തന്നെ ഉൾനാടുകളിലെ ജലസ്രോതസ്സുകൾ വറ്റിത്തുടങ്ങി. ബാലുശ്ശേരി പഞ്ചായത്തിലെ കുളങ്ങളെല്ലാം ഏതാണ്ട് വെള്ളം വലിഞ്ഞ നിലയിലാണ്. പഞ്ചായത്തിന്റെ പ്രധാന ജല സ്രോതസ്സായ മഞ്ഞപ്പുഴയിൽ വെള്ളം കുറഞ്ഞുതുടങ്ങി. കോട്ട നട ഭാഗത്ത് തടയണ കെട്ടി കൃഷിക്ക് ആവശ്യമായ വെള്ളം കെട്ടിനിർത്തിയിരിക്കയാണ്. ഇതും വറ്റി തുടങ്ങിയിട്ടുണ്ട്. പച്ചക്കറി കൃഷിയും പുഞ്ചകൃഷിയും കരിഞ്ഞുതുടങ്ങിയ അവസ്ഥയിലാണ്. ടൗണിലെ മുഖ്യ ജലസ്രോതസ്സുകളായ വൈകുണ്ഠം ക്ഷേത്ര കുളം, ചിറക്കൽ ക്ഷേത്രകുളം എന്നിവ ഉപയോഗശൂന്യമായ നിലയിലാണ്. ജല സ്രോതസ്സുകൾ സംരക്ഷിക്കാനുള്ള പദ്ധതികളൊന്നും പഞ്ചായത്തിന് കീഴിൽ നടന്നിട്ടില്ല. ജപ്പാൻ കുടിവെള്ള പദ്ധതിയുള്ളതിനാൽ കുടിവെള്ളക്ഷാമം വലിയ തോതിൽ ഇത്തവണ അനുഭവപ്പെടില്ലെന്നു തന്നെ കരുതാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.