കൊയിലാണ്ടി: നടേരി വലിയമലയിൽ വെറ്ററിനറി സർവകലാശാല ഓഫ് കാമ്പസ് ആരംഭിക്കുന്നതിൻെറ പ്രാരംഭ നടപടി തുടങ്ങി. നഗരസഭയുടെ ഉടമസ്ഥതയിലുള്ള നാേലക്കർ സ്ഥലം സർവകലാശാലക്ക് നൽകുന്നതിന് നഗരസഭ കൗൺസിൽ തീരുമാനിച്ചിരുന്നു. ഇതിന് സർക്കാർ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടി അന്തിമ ഘട്ടത്തിലാണ്. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് കാനത്തിൽ ജമീല എം.എൽ.എയുടെ അധ്യക്ഷതയിൽ നഗരസഭയിൽ യോഗം നടന്നു. തുടർന്ന് വലി യമലയിലെ നിർദിഷ്ട സ്ഥലം സംഘം സന്ദർശിച്ചു. നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കേപ്പാട്ട്, സർവകലാശാല വൈസ് ചാൻസലർ ഡോ. എം. ആർ. ശശീന്ദ്രനാഥ്, രജിസ്ട്രാർ ഡോ. സുധീർ ബാബു, അക്കാദമിക് ഡയറക്ടർ ഡോ.എം. അശോക്, നഗരസഭ വൈസ് ചെയർമാൻ കെ. സത്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ.കെ. അജിത്, കെ.ഇ. ഇന്ദിര, കെ. ഷിജു, സി. പ്രജില. കൗൺസിലർമാരായ ജമാൽ, എം. പ്രമോദ്, ഫാസിൽ, നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ, സൂപ്രണ്ട് ബിജു എന്നിവർ പങ്കെടുത്തു. പടംkoy 1 നടേരി വലിയമലയിൽ വെറ്ററിനറി സർവകലാശാല കാമ്പസ് പ്രവർത്തന ഭാഗമായി എം.എൽ.എ, വി.സി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സന്ദർശനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.