കെ-റെയിൽ: വിശദ പദ്ധതിരേഖ കോപ്പി കത്തിച്ച് നാടെങ്ങും വ്യാപക പ്രതിഷേധം

പയ്യോളി: കേരള റെയിൽ വികസന കോർപറേഷ‍ൻെറ നിർദിഷ്ട അർധ അതിവേഗ റെയിൽ കോറിഡോർ പദ്ധതിയായ സിൽവർലൈനി‍ൻെറ വിശദ പദ്ധതിരേഖ (ഡി.പി.ആർ)യുടെ കോപ്പി കത്തിച്ച് നാടെങ്ങും വ്യാപക പ്രതിഷേധവും പ്രകടനവും നടന്നു. വൻ സാമ്പത്തിക ബാധ്യത വരുത്തി നാടിനെ കടക്കെണിയിലേക്ക് തള്ളിവിടുന്ന പദ്ധതി പൂർണമായും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ- റെയിൽ വിരുദ്ധ ജനകീയ മുന്നണി ആഭിമുഖ്യത്തിലാണ് പ്രതിഷേധം നടന്നത്. പയ്യോളിയിൽ നടന്ന പരിപാടി നഗരസഭ വൈസ് ചെയർപേഴ്സൺ സി.പി. ഫാത്തിമ ഉദ്ഘാടനം ചെയ്തു. മഠത്തിൽ അബ്ദുറഹ്മാൻ, പി.എം. റിയാസ്, ഇ.കെ.ശീതൾ രാജ്, ബഷീർ മേലടി, വേണു കുനിയിൽ, കെ.പി.സി ശുക്കൂർ, എ.സി.അസീസ് ഹാജി, സവാദ് വയരോളി, ടി.പി.കരീം, എം.സി.അബ്ദുറസാഖ് എന്നിവർ നേതൃത്വം നൽകി. കോട്ടക്കൽ ബീച്ച് റോഡിൽ നടന്ന പ്രതിഷേധ പരിപാടിക്ക് അഷ്​റഫ് കോട്ടക്കൽ, വിലാസിനി നാരങ്ങോളി, ഗിരിജ, സി.പി. സദഖത്തുല്ല, ജിഷേഷ് കുമാർ, അഷ്​റഫ് മുനമ്പത്ത്, അഷ്​റഫ് ദോഫാർ, പ്രവീൺ നടുക്കുടി, പ്രവീൺ നടുക്കുടി, രാമകൃഷ്ണൻ, എ.കെ. ഫൈസൽ എന്നിവർ നേതൃത്വം നൽകി. ഇരിങ്ങൽ ജവഹർ ഗ്രൗണ്ടിൽ നടന്ന കോപ്പി കത്തിക്കലിന് ഉദയൻ പയ്യോളി, ബിനീഷ് കോട്ടക്കൽ, ശിവദാസൻ എന്നിവർ നേതൃത്വം നൽകി. നന്തിബസാർ നാരങ്ങോളി കുളത്ത് കെ - റെയിൽ വിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ പദ്ധതിയുടെ കോപ്പി കത്തിച്ച് പ്രതിഷേധം നടന്നു. പടം പയ്യോളിയിൽ കെ - റെയിൽ വിരുദ്ധ ജനകീയമുന്നണിയുടെ ആഭിമുഖ്യത്തിൽ വിശദ പദ്ധതിരേഖയുടെ കോപ്പി കത്തിച്ച് പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.