നന്മണ്ട: കുരുമുളകിന് കുമിൾ രോഗം വ്യാപകമായതോടെ കർഷകർ കണ്ണീർക്കയത്തിൽ. നന്മണ്ട ഗ്രാമപഞ്ചായത്തിലെ ഏതാനും വാർഡുകളിലെ കർഷകരാണ് ദുരിതക്കയത്തിൽ. കർഷകരുടെ പ്രധാന വരുമാന സ്രോതസ്സാണ് ഇതോടെ നിലച്ചത്. മഹാമാരിയുടെ കാലത്ത് ജീവിതം കരുപിടിപ്പിക്കാൻ സാഹസപ്പെടുന്ന കർഷകർക്ക് കുരുമുളകിന് കുമിൾ രോഗം പിടിപെട്ടത് വയറ്റത്തടിയായി. ചീക്കിലോട് പ്രദേശത്തെ പുളിയനാരി മോഹൻ, കൃഷ്ണൻകുട്ടി ,സത്യനാഥൻ, പാർവതി അമ്മ എന്നിവരുടെ കുരുമുളക് പാടെ കരിഞ്ഞുണങ്ങിയ നിലയിലാണ്. കവുങ്ങിലും പ്ലാവിലും തെങ്ങിലുമായി വളർത്തിയവയാണ് ഇവ. കുരുമുളക് കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് കർഷകർ അധികൃതരോട് ആവശ്യപ്പെട്ടു. പടം : ചീക്കിലോട് പുളിയനാരി മോഹനന്‍റെ കുരുമുളക് കരിഞ്ഞുണങ്ങിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.