താൽക്കാലിക നിയമനം

വടകര: വടകര ഗവ. ജില്ല ആശുപത്രിയിൽ മെഡിക്കൽ ഓഫിസർ, നഴ്സിങ്​ ഓഫിസർ, മൾട്ടി പർപസ് വർക്കർ തസ്തികകളിലേക്ക് ആശുപത്രി മാനേജ്മൻെറ് കമ്മിറ്റിക്കുകീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ നടത്തുന്നു. അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ഫോട്ടോ പതിച്ച ബയോഡേറ്റയും വയസ്സ്​, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ചുവടെ ചേർത്ത തീയതികളിൽ അഭിമുഖത്തിന് ഹാജരാവണം. മെഡിക്കൽ ഓഫിസർ, നഴ്സിങ്​ ഓഫിസർ 31ന് രാവിലെ 10ന്​, മൾട്ടി പർപസ് വർക്കർ ഫെബ്രുവരി ഒന്നിന് രാവിലെ 10ന്​. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയത്ത്​ ആശുപത്രി ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.