മാലിന്യമുക്ത പദ്ധതി; മണലിൽ മോഹനന്റ നിർദേശത്തിനു അംഗീകാരം

വടകര: സംസ്ഥാനം മൂന്നു വർഷം കൊണ്ട് സമ്പൂർണ മാലിന്യമുക്തമാക്കുന്നതിന് സാങ്കേതിക സഹായവും ഹരിത സഹായ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും വടകരയിലെ മണലിൽ മോഹനന്റ നിർദേശത്തിന് സർക്കാർ അംഗീകാരം. എൻജിനീയറും ശാസ്ത്രസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള സ്റ്റെഡ് മുൻ ഡയറക്ടറുമായ മണലിൽ മോഹനൻ മുഖ്യമന്ത്രിക്ക് നൽകിയ നിർദേശം സർക്കാർ അംഗീകരിച്ചു. നവകേരളം കർമപദ്ധതിയുടെ ഗൈഡ് ലൈൻ പുറത്തിറക്കുന്ന മുറക്ക് ഇതിന് നടപടികളാവും. മോഹന‍ൻെറ നിർദേശങ്ങൾ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തന മാർഗനിർദേശങ്ങളിലും ഉൾപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രിക്കുവേണ്ടി തദ്ദേശസ്വയംഭരണ വകുപ്പ് ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഉത്തരവിറക്കി. സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ മാലിന്യമുക്ത തദ്ദേശ സ്വയം ഭരണസ്ഥാപനമായ വടകര നഗരസഭയുടെ മാലിന്യ സംസ്കരണ പ്രക്രിയക്ക് നേതൃത്വം കൊടുക്കുന്ന ഹരിയാലി ഹരിത കർമസേനയുടെ കോഡിനേറ്ററാണ് മണലിൽ മോഹനൻ. നഗരസഭയുടെ വിവിധ പദ്ധതികളുടെ മുഖ്യ ആസൂത്രകനാണ്. ചിത്രം മണലിൽ മോഹനൻ saji 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.