റഹ്മാനിയ്യ ബിരുദദാന സമ്മേളനം ആരംഭിച്ചു

കടമേരി: റഹ്മാനിയ്യ വനിത കോളജിൽനിന്ന് അഞ്ചുവര്‍ഷ കോഴ്‌സ് പൂര്‍ത്തിയാക്കിയ 220 പണ്ഡിത വനിതകള്‍ക്ക് ബിരുദം നല്‍കുന്ന രണ്ടാം റാളിയ ബിരുദദാന സമ്മേളനത്തിന് തുടക്കമായി. കോളജ് സെക്രട്ടറി ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്​ലിയാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സംഗമത്തില്‍ ഡയറക്ടര്‍ കെ.എം. അബ്ദുല്ലത്തീഫ് നദ്‌വി അധ്യക്ഷത വഹിച്ചു. കോളജ് വര്‍ക്കിങ് പ്രസിഡന്റ് എസ്.പി.എം. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച്. മഹമൂദ് സഅദി മുഖ്യപ്രഭാഷണം നടത്തി. സമ്മേളനോപഹാരം ഇബ്രാഹിം മുറിച്ചാണ്ടി പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കാട്ടില്‍ മൊയ്തു മാസ്റ്റര്‍, ചിറക്കല്‍ ഹമീദ് മുസ്‌ലിയാര്‍, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നാളോം കണ്ടി, മൂടാടി മൊയ്തു ഹാജി, അമ്മദ് പുത്തലത്ത്, ഫൈസല്‍ ഹാജി വിലാതപുരം, ഹമീദ് ഹാജി മരുന്നൂര്‍, കെ. മൊയ്തു ഫൈസി നിട്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പടം..റഹ്മാനിയ്യ വനിത കോളജ് റാളിയ ബിരുദദാന സമ്മേളനത്തിന് തുടക്കം കുറിച്ച് കോളജ് ജനറല്‍ സെക്രട്ടറി ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്​ലിയാര്‍ പതാക ഉയര്‍ത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.