പേരാമ്പ്ര: പേരാമ്പ്ര ബൈപാസ് നിര്‍മാണത്തിന്റെ ഭാഗമായി തോട് നികത്തിയതോടെ നെല്‍കൃഷി നശിച്ചു. കക്കാട് വയലില്‍ എ.കെ. കരുണാകരന്‍ നായരുടെ ഒന്നര ഏക്കറോളം വരുന്ന വയലിലെ നെല്‍കൃഷിയാണ് നശിച്ചത്. വയലിന്റെ കിഴക്ക് ഭാഗത്ത് കൂടിയാണ് തോട് ഉണ്ടായിരുന്നത്. ഇത് മണ്ണിട്ട് നികത്തിയതോടെ വയലില്‍ വെള്ളം കെട്ടിനിന്ന് കൃഷി നശിക്കുകയായിരുന്നു. കൊയ്യാന്‍ പാകമായ മകരം നെല്ലാണ് നശിച്ചത്. നെല്ല് പാടത്ത് വീണതോടെ കളയും നിറഞ്ഞു. സാധാരണ നിലയിൽ നല്ല വിളവ് ലഭിച്ചുകൊണ്ടിരുന്നതാണ്. എന്നാല്‍, ഇത്തവണ വിളവിന്റെ മൂന്നിലൊന്നു പോലും ഇവര്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ്. വെള്ളം ഒഴിഞ്ഞു പോകാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുകയോ റോഡ് പ്രവൃത്തി നീട്ടിവെക്കുകയോ ചെയ്തിരുന്നെങ്കില്‍ തങ്ങള്‍ക്ക് വിളവെടുക്കാന്‍ കഴിയുമായിരുന്നെന്ന് കര്‍ഷകര്‍ പറയുന്നു. Photo: കക്കാട് വയലില്‍ നശിച്ച നെൽ കൃഷി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.