കാടുമൂടിയ പാതയോരം അപകടമേഖലയായി

നന്മണ്ട: റോഡരികിലെ കാട് വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. നന്മണ്ട-നരിക്കുനി റോഡിൽ ചെട്ട്യാങ്കണ്ടി താഴത്താണ് അപകടമേഖലയായി മാറുന്നത്. ഇരുഭാഗത്തുനിന്നും വാഹനങ്ങൾ വരുമ്പോൾ കാൽനടക്കാർ പരിഭ്രാന്തരാകുന്നു. നരിക്കുനി പൊതുമരാമത്ത് ഡിവിഷ​ൻെറ പരിധിയിലാണ് ഈ പ്രദേശം. ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണിവിടെ. കഴിഞ്ഞ രാത്രി 13ലെ പച്ചക്കറിക്കടയിലെ ജീവനക്കാരൻ വീട്ടിലേക്കു മടങ്ങവെ അണലിയുടെ മുന്നിൽ അകപ്പെട്ടത് പരിസരവാസികളെ ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്. വിദ്യാലയങ്ങൾ തുറന്നത് കാരണം വിദ്യാർഥികളും നടന്നു​പോകാറാണ്​. ഇത് രക്ഷിതാക്കളെയും ആശങ്കയിലാഴ്‌ത്തുന്നു. പുൽക്കാടുകൾ വെട്ടിമാറ്റി യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.