സിറ്റിസൺസ് ക്ലബിന്​ പുത്തൻ കെട്ടിടം

ബാലുശ്ശേരി: സിറ്റിസൺസ് ക്ലബിനുവേണ്ടി നിർമിച്ച പുതിയ കെട്ടിടം പഞ്ചായത്ത് പ്രസിഡന്‍റ്​ രൂപലേഖ കൊമ്പിലാട് ഉദ്​ഘാടനം ചെയ്തു. എം. പ്രശാന്തൻ അധ്യക്ഷത വഹിച്ചു. 1975ൽ ബാലുശ്ശേരിയിലെ ക്രിക്കറ്റ് പ്രേമികൾ രൂപവത്​കരിച്ച ക്ലബാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. കെ. ഉല്ലാസ്​ കുമാർ, വാർഡ് മെംബർ യു.കെ. വിജയൻ, കെ. രാമചന്ദ്രൻ മാസ്​റ്റർ, പി. സുധാകരൻ, പി.പി. രവീന്ദ്രനാഥ്, വി.പി. ഷൈജു, ലിനീഷ്, കൃഷ്ണകുമാർ, പി.കെ. രാജഗോപാൽ, രാജൻ ബാലുശ്ശേരി എന്നിവർ സംസാരിച്ചു. എൻ. ശ്രീനിവാസൻ സ്വാഗതവും അഡ്വ. പി.കെ. സോമൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.