കോടതി വിധി നടപ്പാക്കണമെന്ന് ദേശീയപാത കർമസമിതി 

പയ്യോളി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നഷ്​ട പരിഹാര തുകയിൽനിന്നും കുറച്ച പന്ത്രണ്ട് ശതമാനം സംഖ്യ ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇരകൾക്ക് തിരിച്ചുനൽകണമെന്ന് കൊയിലാണ്ടി താലൂക്ക് ദേശീയപാത കർമസമിതി യോഗം ആവശ്യപ്പെട്ടു. വീട് നഷ്​ടപ്പെട്ടവർക്കും കച്ചവടക്കാർക്കുമുള്ള പുനരധിവാസ ആനുകൂല്യം എത്രയും വേഗം നൽകണമെന്നും അതിനു ശേഷമെ കെട്ടിടങ്ങൾ പൊളിക്കാൻ അനുവദിക്കുകയുള്ളൂവെന്നും യോഗം തീരുമാനിച്ചു. സി.വി. ബാലഗോപാൽ, കെ.പി.എ. വഹാബ്, സലാം ഫർഹത്ത്, കെ.പി. റാണാപ്രതാപ്, ശശി തരിപ്പയിൽ, ഇബ്രാഹിം മാസ്​റ്റർ, ബിജു തിക്കോടി, ഡോ.കെ. രാജൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.