വെൽഫെയർ പാർട്ടി കൺട്രോൾ റൂം തുറന്നു

കുറ്റിക്കാട്ടൂർ: മഴക്കെടുതിയിൽ പെരുവയൽ പഞ്ചായത്തിലെ രക്ഷാപ്രവർത്തനങ്ങൾക്ക് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി കൺട്രോൾ റൂം തുറന്നു. വെള്ളം കയറിയ ആനക്കുഴിക്കര, കുറ്റിക്കാട്ടൂർ മാമ്പുഴ റോഡിനു സമീപം വീടുകളിൽനിന്ന് സാധനങ്ങൾ ഒഴിപ്പിച്ചു. വെൽഫെയർ പാർട്ടി സേവന വിഭാഗമായ ടീം വെൽഫെയറി​ന്‍റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്. ടീം വെൽഫെയർ പെരുവയൽ പഞ്ചായത്ത് കൺവീനർ അനീസ് മുണ്ടോട്ട് നേതൃത്വം നൽകി. പെരുവയൽ പഞ്ചായത്തിലെ വെള്ളം കയറിയ പ്രദേശങ്ങളിൽ വെൽഫെയർ പാർട്ടി കുന്ദമംഗലം മണ്ഡലം ട്രഷറർ ടി.പി. ഷാഹുൽഹമീദ്, പഞ്ചായത്ത് പ്രസിഡൻറ്​ സമദ് നെല്ലിക്കോട്ട്, സെക്രട്ടറി അഷ്റഫ് വെള്ളിപറമ്പ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. വെള്ളം ഇറങ്ങിയതിനു ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പർ: കൺവീനർ - അനീസ് മുണ്ടോട്ട് : 7012976737, അസി. കൺവീനർ - അയ്മൻ പെരിങ്ങോളം: 8078 219 836.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.