കനത്തമഴയിൽ വ്യാപകനാശം

കനത്തമഴയിൽ വ്യാപകനാശം tue mavoor മതിൽ കനത്തമഴയിൽ മേച്ചേരിക്കുന്ന് ഗോശാലപറമ്പത്ത് പി.പി. കൃഷ്ണ​ൻെറ വീടി​ൻെറ പാർശ്വഭിത്തി ഇടിഞ്ഞനിലയിൽമാവൂർ: കനത്തമഴയിൽ വ്യാപക നാശം. മേച്ചേരിക്കുന്ന് ഗോശാലപറമ്പത്ത് താമസിക്കുന്ന പി.പി.കൃഷ്ണൻെറ വീടിൻെറ പാർശ്വഭിത്തി മഴയിൽ തകർന്നുവീണു. മുറ്റത്തിൻെറ അതിർത്തിയിലുള്ള ഭിത്തിയാണ് തിങ്കളാഴ്ച രാത്രി 9.30നു താഴ്ഭാഗത്തെ പറമ്പിലേക്ക് ഇടിഞ്ഞുവീണത്.നിർമാണത്തിലുള്ള ഫഹദിൻെറ വീടിൻെറ ഒരു വശത്തേക്കാണ് ചെങ്കല്ലുകൊണ്ട് കെട്ടിയ ഭിത്തി ബെൽറ്റ് അടക്കം ഇടിഞ്ഞുവീണത്.കൃഷ്ണൻെറ പറമ്പിലെ വാഴകൾ മൂന്നു തെങ്ങുകൾ എന്നിവ ഏതു സമയത്തും മറിഞ്ഞു വീഴാവുന്ന അവസ്ഥയിലാണുള്ളത്. 15 അടിയിലേറെ ഉയരമുള്ള ഭിത്തി 20 മീറ്റർ നീളത്തിലാണ് ഇടിഞ്ഞത്. മണ്ണിടിഞ്ഞും മരങ്ങൾ വീണും സൗത്ത് അരയങ്കോട് കൊന്നാര തൊടി ഇസ്മയിലിൻെറ വീടിന് കേടുപറ്റി. വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും കേടുപറ്റി. മഴയിൽ പാടങ്ങൾ നിറഞ്ഞതുമൂലം വാഴയും നെല്ലുമടക്കം വ്യാപകമായി കൃഷി വെള്ളത്തിനടിയിലായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.