വിടപറഞ്ഞത് അതിജീവനത്തി​െൻറ ആൾരൂപം

വിടപറഞ്ഞത് അതിജീവനത്തി​ൻെറ ആൾരൂപം പേരാമ്പ്ര: മരുതേരി ഉക്കാരൻകണ്ടി ഹാരിസി​ൻെറ മരണത്തോടെ നാടിന് നഷ്​ട​മായത് അതിജീവനത്തി​ൻെറ ആൾരൂപത്തെയാണ്. കാൽ നൂറ്റാണ്ടോളമായി കിടപ്പിലുള്ള ഹാരിസ് ഒരിക്കലും നിരാശനായിരുന്നില്ല. വിധിയോട് പൊരുതി അദ്ദേഹം കിടന്ന കിടപ്പിൽതന്നെ ഉപജീവനത്തിന് വഴി കണ്ടെത്തി. കുട നിർമിച്ചായിരുന്നു ഹാരിസ് വരുമാനം കണ്ടെത്തിയത്. 23 വർഷം മുമ്പ് ഒരു വാഹനാപകടത്തിൽ പരിക്കേറ്റ് അരക്കുതാഴെ തളർന്ന ഹാരിസ് (42) തളരാത്ത മനസ്സുമായാണ് വിധിയോട് പൊരുതിയത്. മാതാവും സഹോദരിയും അടങ്ങുന്ന കുടുംബത്തി​ൻെറ ആശ്രയമായിരുന്ന ഹാരിസ് കിടപ്പിലായതോടെ ഈ കുടുംബം വലിയ പ്രതിസന്ധിയിലായിരുന്നു. എന്നാൽ, പേരാമ്പ്ര ദയ പാലിയേറ്റിവ് സൊസൈറ്റിയുടെ സഹകരണത്തോടെ ഹാരിസ് കുട നിർമാണം പരിശീലിച്ചു. വീട്ടിൽനിന്ന് കുടയുണ്ടാക്കി വിൽപന നടത്തുകയും ചെയ്തു. ത​ൻെറ പ്രയാസങ്ങൾ മറ്റുള്ളവരോട് പങ്കുവെക്കാൻ ഹാരിസിന് വലിയ താൽപര്യമില്ലായിരുന്നു. ത​ൻെറ ദുരന്തം ദൈവത്തി​ൻെറ പരീക്ഷണമാണെന്നായിരുന്നു ഹാരിസി​ൻെറ വിശ്വാസം. Photo: KPBA 22 ഹാരിസ് കിടന്നുകൊണ്ട് കുട നിർമിക്കുന്നു (ഫയൽ ചിത്രം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.